പുതിയ അദ്ധ്യയന വര്‍ഷത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം. ക്ലാസ്സ്റൂം വിനിമയ പ്രവര്‍ത്തനങ്ങളില്‍ അദ്ധ്യാപകരെ ഫലപ്രദമായി സഹായിക്കാനുദ്ദേശിച്ചുള്ളതാണ് ഈ പംക്തി. സമഗ്രാസൂത്രണം, ടീച്ചിംഗ് മാനുവല്‍, സയന്‍സ് ഡയറി, കണ്‍സോളിഡേഷന്‍, ഐ.സി.ടി, അഡീഷണല്‍ റിസോഴ്സസ്, റഫറന്‍സ്, ഇവാലുവേഷന്‍ എന്നിങ്ങനെ ദൈനംദിനക്ലാസ്സ്റൂം വിനിമയ പ്രവര്‍ത്തനഘട്ടങ്ങളായി തിരിച്ചാണ് വിഭവങ്ങള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിഭവങ്ങള്‍ കേവലം രൂപരേഖ മാത്രമാണ്. യൂണിറ്റ് പ്ലാനും ടീച്ചിംഗ് മാനുവലും പ്രാദേശികസാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിവേണം ഉപയോഗിക്കുവാന്‍. സമഗ്രാസൂത്രണത്തിലും സൂക്ഷ്മതലാസൂത്രണത്തിലും ഉള്‍പ്പെടുത്തി ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളില്‍ നല്‍കേണ്ട ഐ.സി.ടി സാദ്ധ്യതകള്‍ കൂടി ഇവിടെ നിന്ന് പ്രയോജനപ്പെടുത്തുമല്ലോ. ക്രോഡീകരണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നവ കുട്ടികള്‍ ആര്‍ജ്ജിക്കേണ്ട മിനിമം ആശയങ്ങളാണ്.(നോട്ടല്ല!) അതിനാല്‍ ക്രോഡീകരണത്തില്‍ പറഞ്ഞിട്ടുള്ളവ സയന്‍സ് ഡയറിയിലെ രേഖപ്പെടുത്തലുകളായി വരുന്നുണ്ടോ എന്ന് അദ്ധ്യാപകര്‍ പരിശോധിക്കേണ്ടതാണ്. ഈ പംക്തിയില്‍ പ്രസിദ്ധീകരിക്കുന്ന വിഭവങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ramakrishnannnk@gmail.com OR nisartr@gmail.com എന്ന വിലാസത്തിലോ അയയ്ക്കേണ്ടതാണ്. ഈ പേജില്‍ കമന്റ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.